Site icon Janayugom Online

‘മഞ്ഞുമ്മൽ ബോയ്സ് ‘നിർമ്മാതാക്കൾ തട്ടിപ്പു നടത്തിയെന്ന് പൊലീസ്

manjummel boys

സാമ്പത്തിക തട്ടിപ്പ് പരാതിയിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് റിപ്പോർട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് റിപ്പോർട്ട്. സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോർട്ട്. 

ഈ സിനിമയുടെ നിർമ്മാണത്തിനായി ഒരു രൂപ പോലും നിർമ്മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴ് കോടി മുതൽമുടക്കിയ പരാതിക്കാരന് മുടക്കുമുതൽ പോലും തിരിച്ചുനൽകിയില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിർമ്മാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. 

Eng­lish Summary:The police said that the mak­ers of ‘Man­jum­mal Boys’ have cheated
You may also like this video

Exit mobile version