Site iconSite icon Janayugom Online

കവർച്ച കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കീഴപ്പെടുത്തി

തമിഴ്നാട്ടില്‍ കവർച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ്, ഇർഫാൻ, ആരിഫ് ഗ്വാജിവാല എന്നിവരെയാണ് പൊലീസ് വെടിവച്ച് കീഴ്‍പ്പെടുത്തിയത്. കൗണ്ടംപാളയം ഹൗസിങ് യൂണിറ്റിലുള്ള 13 വീടുകളിൽ നിന്നായി 56 പവൻ ആഭരണങ്ങളും, മൂന്ന് കിലോ വെള്ളി സാധനങ്ങളും മൂന്ന് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ. 

കുനിയമുത്തൂർ ബികെ പുതൂരിൽ നിന്നും കുളത്തുപ്പാളയം പോകുന്ന വഴിയിലെ തിരുനഗർ കോളനിയിൽ വച്ചാണ് ശനിയാഴ്ച രാവിലെ പ്രതികളെ പൊലീസ് പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ച് കീഴ്പ്പെടുത്തിയത്. 

Exit mobile version