Site iconSite icon Janayugom Online

കാലികളുമായി പോയ ലോറി പൊലീസ് തടഞ്ഞു; നിര്‍ത്തിയില്ല, പിന്തുടര്‍ന്ന് വെടിയുതിര്‍ത്തു, കാസര്‍കോട് സ്വദേശിക്ക് പരിക്ക്

കർണാടകയിലെ പുത്തൂരിൽ കാലികളുമായി പോയ മലയാളിയായ ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു. കാസർകോട് സ്വദേശിയായ അബ്ദുള്ളയ്ക്കാണ് വെടിയ്പില്‍ പരിക്കേറ്റത്. അനധികൃത കാലിക്കടത്തെന്ന് ആരോപിച്ചായിരുന്നു പുത്തൂർ റൂറൽ പൊലീസിന്റെ വെടിവയ്പ്. 

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിലാണ് വെച്ചാണ് ആക്രമണമുണ്ടായത്. കന്നുകാലികളുമായി പോകുകയായിരുന്ന ലോറി പൊലീസ് തടയുകയും നിർത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ലോറി പിന്തുടര്‍ന്ന വെടിയുതിര്‍ക്കുകയായിരുന്നു. കാലില്‍ വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെള്ളാരി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version