പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് അവിസ്മരണീയമായി. ആയിരങ്ങളാണ് പ്രദക്ഷിണവഴിയിലേക്ക് വെടിക്കെട്ട് ആസ്വദിക്കാന്‍ ഒഴുകിയെത്തിയത്. 7.45 ഓടെ ആദ്യം തിരുവമ്പാടിയാണ് തിരി കൊളുത്തിയത്. അഞ്ച് മിനിറ്റോളം മാത്രമായിരുന്നു പ്രകടനമെങ്കിലും അതിഗംഭീരമായിരുന്നു. പിന്നീട് 8.20 ഓടെ പാറമേക്കാവ് വിഭാഗത്തിന്റെ ഊഴമായിരുന്നു. നിലയമിട്ടുകൾ, ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയെല്ലാം വെടിക്കെട്ടിനെ ഗംഭീരമാക്കി. ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടിന് ചുക്കാന്‍ പിടിക്കുന്നത് മുണ്ടത്തിക്കോട് സ്വദേശി പി എം സതീശിനാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ സാമ്പിൾ വെടിക്കെട്ടിനായി ഒരുക്കിയിരുന്നത്.
English Summary: The Pooram sample was memorable
You may also like this video