Site iconSite icon Janayugom Online

മാര്‍പാപ്പ ആശുപത്രി വിട്ടു

ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. ഇന്നത്തെ ആഞ്ചലസ് പ്രാർത്ഥനകൾക്ക് ശേഷം റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. ആറാ‍ഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം വിശ്വാസികളെ നേരിട്ട് കാണുന്നത്. എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു.

വീൽചെയറിൽ ഇരിക്കുന്ന മാര്‍പാപ്പ താഴെ തടിച്ചുകൂടിയ ഒരു കൂട്ടം വിശ്വാസികളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്.
കടുത്ത ശ്വാസകോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14ന് മാർപ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. 

ക‍ഴിഞ്ഞ ആ‍ഴ്ചയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും മെച്ചപ്പെട്ടത്. 2013 മാർച്ചിൽ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ് അഞ്ച് ആഴ്ച തുടർച്ചയായി അദ്ദേഹം ആഞ്ചലസ് പ്രാർത്ഥനകളിലടക്കം പങ്കെടുക്കാതിരിക്കുന്നത്. ഇതിന് മുന്‍പ് 2021 ജൂലൈ 11 ന് വൻകുടൽ ശസ്ത്രക്രിയയ്ക്ക് ശേഷം ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലെ തന്റെ ബാൽക്കണിയിൽ നിന്നാണ് അദ്ദേഹം ആഞ്ചലസ് പ്രാർത്ഥന ചൊല്ലിയത്.

Exit mobile version