മൃഗാശുപത്രികളിൽ ക്ലർക്ക് തസ്തിക അനുവദിക്കണമെന്നും അറ്റന്റര്‍മാർക്ക് റിസ്ക് അലവൻസ് അനുവദിക്കണമെന്നും മൃഗാശുപത്രികളിൽ പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്തി വകുപ്പിനെ ശാക്തീകരിക്കണമെന്നും മൃഗസംരക്ഷണവകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ ശുഭ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ആര്‍ എസ് സഞ്ജയ് സ്വാഗതവും, എ ഉമാദേവി നന്ദിയും പറഞ്ഞു. വിനോദ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സമിതിയംഗം ജി ഷിന്തുലാൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി എസ് സൂരജ്, കെ ജി ഒ എഫ് നേതാവ് സി ജി മധു, എസ് ഷഹീർ, അനിൽകുമാർ, സുസ്മിത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിനയ് വി (പ്രസിഡന്റ്), സുസ്മിത നാരായണൻ, വിനോദ് (വൈസ് പ്രസിഡന്റുമാർ), ആര്‍ എസ് സഞ്ജയ് (സെക്രട്ടറി), മധു കെ വി, സനൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ) കെ ശുഭ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.