തപാല്‍ വകുപ്പ് ഈ വര്‍ഷം വിഷുവിനോട് അനുബന്ധിച്ചു ഒരു പുതിയ സേവനം ‘വിഷുക്കൈനീട്ടം 2022’ കാഴ്ച വയ്ക്കുന്നു. കോവിഡ് മഹാമാരിയാല്‍ അകലങ്ങളില്‍ ആയിപ്പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനും അവര്‍ക്ക് പുതുവര്‍ഷത്തില്‍ വിഷുക്കൈനീട്ടം നല്കുവാനായുമായിട്ടാണ് ഈ സംവിധാനം തപാല്‍ ആഫീസുകളില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ തപാലാഫീസുകളിലേയ്ക്ക് വിഷുക്കൈനീട്ടം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
ഏപ്രില്‍ 10 വരെ ഈ സേവനം എല്ലാ ഡിപ്പാര്‍ട്‌മെന്റല്‍ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. 100/ രൂപ, 200/ രൂപ, 500/ രൂപ, 1000/ രൂപ എന്നീ തുകകള്‍ അതിന്റെ കമ്മീഷനോടൊപ്പം തപാല്‍ ആഫീസുകളില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന വിഷുക്കൈനീട്ടം പ്രത്യേകം രൂപകല്‍പ്പന ചെയ്ത കവറുകളില്‍ മേല്‍വിലാസക്കാരന് എത്തിച്ചു കൊടുക്കുന്നതാണ്. ഈ സംരംഭം ആദ്യമായിട്ടാണ് കേരള തപാല്‍ വകുപ്പ് നടപ്പാക്കുന്നത്.
English Summary: The Postal Department with Vishu Kaineettam in this year
You may like this video also