Site icon Janayugom Online

സംസ്ഥാനത്ത് തുലാവർഷത്തിന്റെ ശക്തി കുറഞ്ഞു; ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ല

സംസ്ഥാനത്ത് തുലാവർഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം അറബിക്കടലിൽ കർണാടക തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിനും അറബിക്കടലിൽ ന്യൂനമർദത്തിനും വഴി തെളിഞ്ഞു. രണ്ടും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം.

121 വർഷത്തിനിടെ ഏറ്റവും കൂടിയ മഴ;

ചരിത്രത്തിലെ ഏറ്റവും മികച്ച മഴയാണ് ഇത്തവണ തുലാവർഷത്തിൽ കേരളത്തിൽ പെയ്തത്. തുലാവർഷം രണ്ടു മാസം പിന്നിടുമ്പോൾ (ഒക്ടോബർ 1‑നവംബർ 30 ) 984 എംഎം മഴയാണ് ഇതുവരെ കേരളത്തിൽ ലഭിച്ചത്. അതായത് 115% അധിക മഴ. ഇത് കഴിഞ്ഞ 121 വർഷത്തിനിടെ ലഭിച്ച ഏറ്റവും കൂടിയ മഴയാണ് 2010 ൽ ലഭിച്ച 822.9 mm മഴയായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്. ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (1619 എംഎം) ഏറ്റവും കുറവ് വയനാട് ജില്ലയിൽ (554.6എംഎം).
eng­lish summary;The pow­er of Lent in the ker­ala has diminished
you may also like this video;

Exit mobile version