Site iconSite icon Janayugom Online

സോമശേഖരക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി

സോമശേഖരക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി . ഇന്നലെ പുലർച്ചെ 3.30ന് പ്രതിഷ്ഠാദിന വിശേഷാൽ പൂജ തുടങ്ങി. രാവിലെ 8ന് ശിവേലി എഴുന്നള്ളിപ്പ് നടന്നു. നിത്യഹോമസമർപ്പണത്തിനു ശേഷം ഇളനീർ തീർഥാടനം ആരംഭിച്ചു. രാവിലെ 9ന് കിഴുപ്പിള്ളിക്കര ഇളനീരുമായി എത്തിയ ഭകതർ അഭിഷേകം നടത്തി. 4 മുതൽ പരക്കാട് തങ്കപ്പൻ മാരാർ നയിച്ച 50 ലേറെ വാദ്യകലാകരന്മാർ അണി നിരന്ന പഞ്ചവാദ്യം അരങ്ങേറി. രാത്രി 8.40ന് കൂട്ടിയെഴുന്നള്ളിപ്പ് തുടങ്ങി.7 ആനകൾ അണിനിരന്നു. 

Exit mobile version