Site icon Janayugom Online

പ്രവാസി ഫെഡറേഷൻ ധർണ്ണ നടത്തി

പ്രവാസികളോട് ബാങ്കുകൾ കാണിക്കുന്ന നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ച് പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ് ബി ഐ യ്ക്ക് മുൻപിൽ നടന്ന പ്രതിക്ഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി ബി സുഗതൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി അൻസാരി, സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ, ജി ഹരികുമാർ എന്നിവർ സംസാരിച്ചു. സി കെ സുരേഷ് ബാബു സ്വാഗതവും നൂറുദ്ധീൻ കുന്നുംപുറം നന്ദിയും പറഞ്ഞു. പി വി ജയപ്രസാദ്, വിനോദ് പി ആർ, റിയാസ് ഇസ്മായിൽ, കമാൽ നൗഷാദ്, കുഞ്ഞുമോൻ, മാധവ് കെ വാസുദേവ്, ആർ ആനന്ദൻ, കെ അനിൽകുമാർ, മനോഹരൻ പിള്ള, കെ കെ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

Exit mobile version