Site icon Janayugom Online

മകരവിളിക്കിന് ഒരുങ്ങി സന്നിധാനവും പരിസരവും

മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമല സന്നിധാനവും ‚പരിസരവും ഭക്തസഹ്രങ്ങളാല്‍ നിറഞ്ഞു. വെളുപ്പിനെ 2.15ന് തന്നെ നടതുറന്നു. 2.46ന് മകരസക്രമപൂജ നടന്നു. ഉച്ചക്ക് ഒന്നിന് അടയ്ക്കും. വൈകിട്ട് അഞ്ചിന് നട തുറക്കും. തിരുവാഭരണ ഘോഷയാത്രയെ 6.15ന് കൊടിമരച്ചുവട്ടിൽ മന്ത്രി കെ രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മെമ്പർമാരായ എ അജികുമാർ, ജി സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും.

ശ്രീകോവിലിന് മുന്നിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങും. 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ മകരവിളക്ക്‌ തെളിയിക്കും 

18 വരെ തിരുവാഭരണം ചാർത്തിയ അയ്യപ്പവിഗ്രഹം ദർശിക്കാം. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി നടയടയ്‌ക്കും.

Eng­lish Summary:
The pres­ence and sur­round­ings are ready for the call of makaravellaku

You may also like this video:

Exit mobile version