Site iconSite icon Janayugom Online

ഇഫ്താർ വിരുന്നിൽ മദ്യപാനികളുടെയും റൗഡികളുടെയും സാന്നിധ്യം; വിജയ്ക്കെതിരെ പരാതി നൽകി തമിഴ്നാട് സുന്നത്ത് ജമാഅത്ത്

റമദാനിലെ ആദ്യ വെള്ളിയാഴ്ച നടനും ടി വി കെ (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയവരെ കാലികളെപ്പോലെ കൈകാര്യം ചെയ്തെന്നും മദ്യപാനികളുടെയും റൗഡികളുടെയും പങ്കാളിത്തം മു‌സ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചാണ് നടൻ വിജയ്‌‌ക്കെതിരെ തമിഴ്നാട് സുന്നത്ത് ജമാഅത്ത് പൊലീസിൽ പരാതി നൽകിയത്. ബൗൺസർമാരും നടൻറെ സുരക്ഷാ ജീവനക്കാരും അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. 

വിക്രവാണ്ടിയിൽ നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പലരും വെള്ളം ലഭിക്കാതെ നിർജലീകരണം മൂലം ബോധരഹിതരായി വീണിരുന്നു. ഇതിനോട് സമാനമായ സാഹചര്യമായിരുന്നു ഇഫ്താറിലുണ്ടായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version