Site iconSite icon Janayugom Online

സമരമുഖങ്ങളിലെ സൂര്യസാന്നിദ്ധ്യം

സമരമുഖങ്ങളിലെ സൂര്യസാന്നിദ്ധ്യമായ സനൂപ് കുഞ്ഞുമോനിത് പുതു നിയോഗം. എ ഐ എസ് എഫ്, എ ഐ വൈ എഫ് മുന്നണി പോരാളിയായിരുന്ന സനൂപ് കുഞ്ഞുമോൻ ഒട്ടേറെ പോരാട്ടങ്ങളിലൂടെയാണ് ജനമനസുകളിലേക്ക് നടന്ന് കയറിയത്. മണ്ണഞ്ചേരി പഞ്ചായത്തിൽ പെരുന്തുരുത്ത് മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശിക പത്രിക നൽകിയപ്പോൾ തന്നെ സനൂപിന്റെ വിജയം ഉറപ്പെന്ന് നാട് പറയുന്നു.

ചേർത്തല എസ് എൻ കോളേജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എ ഐ എസ് എഫ് മാരാരിക്കുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി, എ ഐ എസ് എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം, എ ഐ വൈഎഫ് മാരാരിക്കുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറിയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയും വാർഡംഗവുമായിരുന്ന ബഷീർ മരിച്ചതിനെ തുടർന്നാണ് മണ്ണഞ്ചേരിയിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദ്ദേശിക പത്രിക സമർപ്പിക്കാൻ സനൂപിനൊപ്പം പി പി ചിത്തരഞ്ജൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ദീപ്തി അജയകുമാർ, ജി കൃഷ്ണപ്രസാദ്, ആർ റിയാസ്, ആർ സുരേഷ്, വി പി ചിദംബരൻ, ബൈ രഞ്ജിത്ത്, ടി വി അജിത്ത്കുമാർ, ആർ ജയസിംഹൻ, ജി വേണുഗോപാൽ, കെ ഡി വേണു, സി കെ സുരേന്ദ്രൻ, ആസിഫ്റഹിം, എം കണ്ണൻ, കെ എസ് ശ്യം എന്നിവരുമുണ്ടായിരുന്നു.

Exit mobile version