Site iconSite icon Janayugom Online

രാഷ്ട്രപതിയും പ്രധാനമന്ത്രിയും മഹാകുംഭമേളയില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നേരന്ദ്രമോഡി, ഫെബ്രുവരി അഞ്ചിന് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് ഈ മാസം 27ന് ആഭ്യന്തരമന്ത്രി അമിത് ഷായും ഫെബ്രുവരി ഒന്നിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഫെബ്രുവരി പത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുംഭമേളയില്‍ പങ്കാളികളാകും.ജനുവരി 27ന് എത്തുന്ന അമിത് ഷാ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുകയും ഗംഗാ പൂജ നടത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിച്ചതായും നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം നീരീക്ഷണം ശക്തമാക്കുകയും ചെയ്തു. ഫെബ്രുവരി 1 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫെബ്രുവരി പത്തിന് കുംഭമേളയില്‍ പങ്കെടുത്തേക്കും. നേതാക്കന്‍മാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആവശ്യമായ സുരക്ഷയൊരുക്കിയതായും അധികൃതര്‍ അറിയിച്ചു. 

കടുത്ത മൂടല്‍ മഞ്ഞിലും ഭക്തരുടെ വന്‍ തിരക്കാണ് കുംഭമേളയില്‍ അനുഭവപ്പെടുന്നത്. പ്രതികൂല കാലവസ്ഥയായിട്ടും തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവില്ല.മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കുഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി. ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. 40 കോടി ഭക്തര്‍ കുംഭമേളയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍.

Exit mobile version