Site iconSite icon Janayugom Online

പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; സുപ്രീംകോടതിയില്‍ ഹര്‍ജി

രാഷ്ട്രപതിയെ മറികടന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ലോക്‌സഭ സെക്രട്ടേറിയറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്നാണ് പൊതുതാല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. 

ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച കേസ് വാദം കേൾക്കാൻ സ്വീകരിച്ചേക്കും.അതേസമയം, ഉദ്‌ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. 

Eng­lish Sum­ma­ry; The Pres­i­dent should inau­gu­rate the new Par­lia­ment build­ing; Peti­tion in the Supreme Court

You may also like this video

Exit mobile version