ഡാറ്റാ സുരക്ഷാ ബില്‍ അടക്കം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ നാല് ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തെയും നിയമനത്തെയുമെല്ലാം തീരുമാനിക്കുന്നതില്‍ കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് സര്‍വീസ് ബില്‍. ഈ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധിയെ മറികടക്കുന്നതിനുവേണ്ടിയായിരുന്നു നിയമ നിര്‍മ്മാണം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ ഓഗസ്റ്റ് ഒന്നിനും രാജ്യസഭ ഓഗസ്റ്റ് ഏഴിനും ബില്‍ പാസാക്കിയിരുന്നു.
പൗരന്റെ സ്വകാര്യതയ്ക്ക് മേല്‍ കടന്നുകയറുന്ന ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ നിയമവും വലിയ പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു.
എഡിറ്റേഴ്‌സ് ഗില്‍ഡ് അടക്കം ഈ നിയമനിര്‍മാണത്തില്‍ ആശങ്കയറിയിച്ചിരുന്നു. ജന്‍വിശ്വാസ് ബില്‍, ജനന-മരണ രജിസ്‌ട്രേഷന്‍ ബില്‍ എന്നിവയാണ് രാഷ്ട്രപതി ഒപ്പിട്ട മറ്റ് രണ്ട് ബില്ലുകള്‍.
English Summary: The President signed four controversial bills into law
You may also like this video