പീഡന കേസിൽ ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിന്റെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് നിലനിൽക്കില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി റദ്ദാക്കണമെന്നുമാണ് റോയി കോടതിയിൽ ആവശ്യപ്പെട്ടത്.
ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണവുമായി റോയി സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
English Summary:The previous bail of Roy Vyalati was changed by Harji Mati
You may also like this video