Site iconSite icon Janayugom Online

സിഗരറ്റിന് നാളെ മുതൽ തീപിടിച്ച വില; വർധനവ് 15 മുതൽ 30 ശതമാനം വരെ

സിഗരറ്റ് വില നാളെമുതൽ ഉയരും. 15 മുതൽ 30 ശതമാനം വരെയാണ് വില വർധനവ്. ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെയാണ് വില വർധനവ് ഉണ്ടാകുക. 65 മില്ലിമീറ്ററിൽ താഴെ നീളമുള്ള സിഗരറ്റുകൾക്ക് 15 ശതമാനം വരെയും അതിനു മുകളിൽ 30 ശതമാനം വരെയും വിലവർധനയുണ്ടാകുമെന്നാണ് റിസർച്ച് ഏജൻസിയായ ക്രിസിൽ റേറ്റിങ് സൂചിപ്പിക്കുന്നത്. ഓരോ ആയിരം സിഗരറ്റുകള്‍ക്കും 2,050ല്‍ തുടങ്ങി 8,500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. 

Exit mobile version