Site iconSite icon Janayugom Online

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു. നാലര രൂപ മുതൽ ആറര രൂപ വരെയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിൻ്റെ പുതിയ വില 1,590 രൂപ 50 പൈസയായി നിശ്ചയിച്ചു. ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല. കഴിഞ്ഞ മാസം ഗാർഹിക സിലിണ്ടറിൻ്റെ വില 15 രൂപ വർദ്ധിപ്പിച്ചിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തിക്കൊണ്ട് ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.

Exit mobile version