Site iconSite icon Janayugom Online

പൊന്നിന് തീവില; പവന് 1.03 ലക്ഷം കടന്നു

കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് പവന് 880 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,03,560 രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഗ്രാമിന് 110 രൂപ വർദ്ധിച്ച് 12,945 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ, ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നിലവിൽ ഏകദേശം 1.20 ലക്ഷം രൂപയോളം ഉപഭോക്താക്കൾ നൽകേണ്ടി വരും. സ്വർണവിലയ്ക്ക് പുറമെ പണിക്കൂലി, 3% ജിഎസ്ടി, ഹോൾമാർക്കിംഗ് ഫീസ് എന്നിവ കൂടി ചേരുമ്പോഴാണ് വില ഇത്രയധികം ഉയരുന്നത്. 

18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്ന് റെക്കോർഡ് തിരുത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 100 രൂപ രൂപ വർധിച്ച് 10,730 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 250 രൂപ. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. വില കൂടുമ്പോഴും സ്വർണത്തിന്റെ ഡിമാന്റ് കുറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Exit mobile version