പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിച്ചു. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില ഈ മാസം രണ്ടാം തവണയാണ് വര്‍ധിക്കുന്നത്. 3.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വില 1000 തൊട്ടു.
ഇന്ന് തൊട്ട് 14.2 കിലോ എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡല്‍ഹിയില്‍ 1003, മുംബൈ 1002, കൊല്‍ക്കത്ത 1029, ചെന്നൈ 1018.5, തിരുവനന്തപുരം 1012 എന്നിങ്ങനെയാണ്. ഇതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വില 1000 ത്തില്‍ എത്തി.
ഈ മാസം ആദ്യം വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. അതിനു പിറകെയാണ് വീണ്ടും വര്‍ധന. മെയ് ഒന്നു മുതല്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 102.50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 2355.50 രൂപയായി ഉയര്‍ന്നു.
English summary; The price of LPG cylinders has gone up again
You may also like this video;