ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികനിൽ നിന്നു പലതവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. മൊബൈൽ ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട് സ്വദേശിയായ വൈദിനകനിൽ നിന്ന് പണം തട്ടിയത്. ആദ്യം 50 ലക്ഷവും പിന്നീടു 17 ലക്ഷവും ഇടപാടുകാർക്കു നൽകി.
വാഗ്ദാനം ചെയ്ത രീതിയിൽ പണം തിരികെ നൽകിയതോടെ പലരിൽ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികൻ വീണ്ടും നിക്ഷേപിച്ചു. പിന്നീടു വൈദികനു സംഘത്തെ ബന്ധപ്പെടാൻ കഴിയാതായി. ഇതോടെയാണു കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് അറിയിച്ചു. പ്രശസ്തമായ ഒരു കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു.

