ഉത്തർപ്രദേശിലെ ബല്ലിയയിൽ മതപരമായ ആചാരത്തിന്റെ ഭാഗമായി പുരോഹിതൻ കുഞ്ഞിന്റെ ശരീരത്തില്‍ തിളയ്ക്കുന്ന പാലിന്റെ പത തളിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ചൂടുള്ള പാത്രത്തിൽ നിന്ന് പാലിന്റെ പതയെടുത്ത് പുരോഹിതന്‍ കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് വീഡിയോയില്‍ കാണാം. വാരണാസിയിൽ നിന്നുള്ള പുരോഹിതനാണ് ശ്രാവൺപൂർ ഗ്രാമത്തിൽ ഈ ചടങ്ങ് നടത്തിയത്.
ആളുകള്‍ കാശിദാസ് ബാബയോട് പ്രാർത്ഥിക്കുകയും യാദവ സമുദായത്തിലെ ഒരു സാധാരണ ആചാരമായിയാണ് ഇതിനെ കാണുന്നത്. അതേസമയം വീഡിയോയിൽ കുഞ്ഞ് കരയുന്നതും ആയിരക്കണക്കിന് ആളുകൾ അവരെ നോക്കി പ്രാർത്ഥിക്കുന്നതും കാണാം.
English Summary:It is called custom; The priest sprinkles the baby with boiling milk
You may also like this video