ഇന്തോനേഷ്യൻ സ്വാതന്ത്ര്യസമരത്തിൽ നിയമവിരുദ്ധവും അക്രമാസക്തവുമായ നടപടികള്‍ ആസൂത്രിതമായി ഉപയോഗിച്ചതിന് ക്ഷമാപണം നടത്തി നെതര്‍ലന്‍ഡ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ.
കോളനി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ, 1945 ല്‍ നടന്ന ഇന്തോനേഷ്യന്‍ സ്വാതന്ത്രസമരത്തെ അടിച്ചമര്‍ത്താനുള്ള ഡച്ച് സേനയുടെ ആക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം.
ഡച്ച് സേനയുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതവും വ്യാപകവുമായ അക്രമത്തിനും ഇന്തോനേഷ്യയിലെ ജനങ്ങളോട് അഗാധമായ ക്ഷമാപണം നടത്തുന്നുവെന്ന് റുട്ടെ പറഞ്ഞു. കുറ്റം സെെനികരുടേതു മാത്രമല്ല, അക്കാലത്തെ വ്യവസ്ഥിതിയുടേതു കൂടിയാണ്. അധീശത്വത്തിന്റെ തെറ്റായ കൊളോണിയന്‍ ബോധവും അന്നത്തെ നടപടികള്‍ക്കു പിന്നിലുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷവും അത് വേദനാജനകമായ ഒരു തിരിച്ചറിവാണെന്നും റുട്ടെ കൂട്ടിച്ചേര്‍ത്തു.
ഇന്തോനേഷ്യൻ വിപ്ലവകാരികളായ സുകാർണോയും മുഹമ്മദ് ഹട്ടയും 350 വർഷത്തെ ഡച്ച് ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ച 1945 നും 1947 ലെ ഡച്ച് സെെന്യത്തിന്റെ പിന്‍വാങ്ങലിനുമിടയില്‍ മാത്രം 100, 000 ഇന്തോനേഷ്യക്കാരാണ് കൊല്ലപ്പെട്ടത്.
ഡച്ച് സായുധ സേനയുടെ ആക്രമണം, പലപ്പോഴും ബോധപൂർവമായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയവും സൈനികവും നിയമപരവുമായ എല്ലാ തലങ്ങളിലും ഈ പ്രവര്‍ത്തികള്‍ അംഗീകരിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
english summary; The Prime Minister apologized for the actions of the Dutch forces
you may also like this video;