എട്ട് ദിന സന്ദര്‍ശനത്തിനായി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് മുതല്‍ 24 വരെയാണ് അദ്ദേഹം ഇന്ത്യയിലുണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കുന്ന ജുഗ്നാഥിനൊപ്പം ഭാര്യ കോബിത ജുഗ്നാഥും ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകും. ജാം നഗറില്‍ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യ ശാസ്ത്ര ആഗോള കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ഗാന്ധിനഗറില്‍ നടക്കുന്ന ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. വാരണാസിയിലും അദ്ദേഹം സന്ദര്‍ശനം നടത്തും.
English Summary: The Prime Minister of Mauritius will begin his eight-day visit to India today
You may like this video also