ചൈനയില്‍ നാളെ ആരംഭിക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെയുള്ള ഉന്നതനേതാക്കളുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തും.
ഉയിഗുർ മുസ്‍ലിങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഎസും സഖ്യരാജ്യങ്ങളും ഒളിമ്പിക്സില്‍ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ നിലപാടാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്തും വ്യവസായ രംഗത്തുമുള്ള സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തും. ചില ഉഭയകക്ഷി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കും.
english summary; The Prime Minister of Pakistan will attend the opening ceremony of the Winter Olympics
you may also like this video;