Site iconSite icon Janayugom Online

ഒരോപ്രവാസിയും വിദേശത്ത് രാജ്യത്തിന്‍റെ അംബാസഡര്‍മാരെന്ന് പ്രധാനമന്ത്രി

ഒരോ പ്രവാസിയും വിദേശത്ത് രാജ്യത്തിന്റെ അംബാസഡര്‍മാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.പ്രവാസിഭാരതിയ ദിവസ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെയുള്ള ഓരോ പ്രവാസി ഭാരതീയരും അവരവരുടെ മേഖലകളില്‍ അഭൂതപൂര്‍വമായ വിജയം നേടിയവരാണ്.ഇന്ത്യയുടെ ഹൃദയം എന്ന് വിളിക്കപ്പെടുന്ന മധ്യപ്രദേശില്‍ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് യോഗ,ആയൂര്‍വേദം,കുടില്‍വ്യവസായം,കരകൗശല വ്യവസായങ്ങള്‍ തുടങ്ങിയവയുടയൊക്കെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് നിങ്ങള്‍. വിദേശത്ത് ജനിച്ചു വളര്‍ന്ന അടുത്ത തലമുറയ്ക്ക് നമ്മുടെ നാടിനെകുറിച്ച് അറിയാന്‍ വലിയ ആകാംക്ഷയുണ്ടെന്നും മോഡി പറഞ്ഞു. അതത് രാജ്യങ്ങളില്‍ പ്രവാസികള്‍ നല്‍കിയ സംഭാവനകള്‍ രേഖപ്പെടുത്താന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ തയ്യാറാകണമെന്നും മോഡിപറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ് പലതരത്തില്‍ സവിശേഷമാണ്. മധ്യപ്രദേശിലെ നര്‍മ്മദാ നദിയുള്‍പ്പടെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ ഇവിടെയെത്തിയ പ്രവാസികള്‍ തയ്യാറാകണം. വൃത്തിയില്‍ മാത്രമല്ല, രാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും ഇന്‍ഡോര്‍ മുന്നിലാണ്. ഇവിടുത്തെ പലഹാരങ്ങള്‍ വായില്‍ വെള്ളമൂറുന്നതാണെന്നനും ഒരിക്കല്‍ കഴിച്ചാല്‍ മറ്റൊന്നിലേക്കും മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
The Prime Min­is­ter said that every pravsi is the coun­try’s ambas­sador abroad

You may also like this video:

Exit mobile version