Site iconSite icon Janayugom Online

ആഡ്രായില്‍ എന്‍ഡിഎ സഖ്യത്തിന്റെ പ്രകടന പത്രിക സമര്‍പ്പിച്ച വേദിയില്‍ ഒരിടത്തും പ്രധാനമന്ത്രിയുടെ ചിത്രം ഇല്ല

ആഡ്ര പ്രദേശില്‍ തെരഞ്ഞെടുപ്പ് ചൂടു പിടിക്കാതെ ബിജെപി പ്രചരണം. എന്‍ഡിഎ പ്രകടന പത്രിക അവതരിപ്പിച്ച ചടങ്ങില്‍‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ഇല്ലാത്തതും ബിജെപിയുടെ തണുത്ത പ്രതികരണവും സംസ്ഥാനത്ത് ചര്‍ച്ചയായിരിക്കുകയാണ്.

എന്നാല്‍ ജഗന്‍മോഹന്‍ റെഡ്ഡി ആക്രമണം കടുപ്പിക്കുമ്പോള്‍ സഖ്യം ഒറ്റക്കെട്ടാണെന്നാണ് ബിജപിയുടെ മറുപടി.ആന്ധ്രയിൽ ടിഡിപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ പ്രകടന പത്രിക അവതരിപ്പിച്ച വേദിയിൽ ഒരിടത്തും പ്രധാനമന്ത്രിയുടെ ചിത്രം ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് സിദ്ധാർത്ഥ് നാഥ് സിംഗ്, വേദിയിലുണ്ടായിട്ടും പ്രകടന പത്രികയുടെ പകർപ്പ് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. 

സംഭവം എൻഡിഎയെ അടിക്കാനുള്ള വടിയാക്കി മാറ്റുകയാണ് വൈഎസ്ആർസിപി. താൻ ആണ് എല്ലായിടത്തും സ്ഥാനാർത്ഥി എന്നവകാശപ്പെടുന്ന മോഡിക്ക് ആന്ധ്രയിലെ കൂട്ടുകെട്ടിൽ വിശ്വാസം ഇല്ലേയെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ചോദ്യം. 

Eng­lish Summary:
The Prime Min­is­ter’s pic­ture is nowhere to be found at the plat­form where the NDA coali­tion pre­sent­ed its man­i­festo in Adrapradesh

You may also like this video:

Exit mobile version