Site iconSite icon Janayugom Online

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്കേറ്റു

സ്വകാര്യ ബസ് നിയന്ത്രം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്മൂര്‍ കുത്തുപറമ്പിന് സമീപം മാനന്തേരി കാവിന്‍മൂല എന്ന സ്ഥലത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ കുത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിക്ക് അപകടം ഉണ്ടായത്. ആരുടെ പരിക്കും ഗുരുതരമല്ലെന്ന് അറിയിച്ചു. മാനന്തേരി- വണ്ണാത്തിമൂല പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Eng­lish Summary:The pri­vate bus went into accident
You may also like this video

Exit mobile version