Site iconSite icon Janayugom Online

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു

സ്കൂള്‍ ബസിന് വശം കൊടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു. പൊൻകുന്നം മണ്ണടിശാല റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെ കനകപ്പലത്ത് വച്ചാണ് അപകടം ഉണ്ടായത്. വെൺകുറഞ്ഞി സ്കൂളിലെ ബസിന്റെ മുന്നിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് എത്തുകയായിരുന്നു. സ്കൂൾ ബസ് വെട്ടിച്ച് മാറ്റിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ആർക്കും സാരമായ പരിക്ക് ഇല്ല.

Exit mobile version