നവകേരള സദസില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.441 പദ്ധതികളാണ് ഇങ്ങനെ യാഥാർഥ്യമാകാൻ പോകുന്നത്. മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലായി 982.01കോടി രൂപയോളം വിനിയോഗിച്ചാണ് പദ്ധതികൾ സർക്കാർ നടപ്പാക്കുക. സംസ്ഥാന ആസൂത്രണ ബോർഡ് ഇതു സംബന്ധിച്ച് തയ്യാറാക്കിയ പട്ടിക ഭേദഗതികളോടെ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
75 പദ്ധതികളുമായി കോഴിക്കോടാണ് പട്ടികയിൽ മുന്നിൽ. വയനാട്, പത്തനംതിട്ട ജില്ലകളിൽ അഞ്ച് വീതം പദ്ധതികളാവും നടപ്പിലാക്കുക. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാലാണ് മലപ്പുറം ജില്ലയുടെ പട്ടിക മാറ്റിവെച്ചിരിക്കുന്നത്.2023 നവംബർ, ഡിസംബർ മാസങ്ങളിലായാണ് നവകേരള സദസ്സ് നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന്റെ ഭാഗമായി 140 നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച നിർദേശങ്ങളാണ് വിശദമായ പരിശോധിച്ച് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.
ഓരോ ജില്ലകളിലും നടപ്പിലാക്കുന്ന പദ്ധതികളുടെ എണ്ണം
തിരുവനന്തപുരം – 48
കൊല്ലം – 45
പത്തനംതിട്ട – 5
ആലപ്പുഴ – 12
കോട്ടയം – 30
ഇടുക്കി – 28
എറണാംകുളം – 50
തൃശൂർ – 58
പാലക്കാട് – 49
കോഴിക്കോട് – 75
വയനാട് – 5
കണ്ണൂർ – 22
കാസർകോട് – 14

