22 January 2026, Thursday

നവകേരള സദസിലെ നിര്‍ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു; നടപ്പിലാക്കുന്നത് നാനൂറിലധികം പദ്ധതികള്‍

Janayugom Webdesk
തിരുവനന്തപുരം
May 30, 2025 12:34 pm

നവകേരള സദസില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.441 പദ്ധതികളാണ് ഇങ്ങനെ യാഥാർഥ്യമാകാൻ പോകുന്നത്. മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലായി 982.01കോടി രൂപയോളം വിനിയോഗിച്ചാണ്‌ പദ്ധതികൾ സർക്കാർ നടപ്പാക്കുക. സംസ്ഥാന ആസൂത്രണ ബോർഡ്‌ ഇതു സംബന്ധിച്ച് തയ്യാറാക്കിയ പട്ടിക ഭേദഗതികളോടെ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

75 പദ്ധതികളുമായി കോഴിക്കോടാണ് പട്ടികയിൽ മുന്നിൽ. വയനാട്‌, പത്തനംതിട്ട ജില്ലകളിൽ അഞ്ച്‌ വീതം പദ്ധതികളാവും നടപ്പിലാക്കുക. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നതിനാലാണ് മലപ്പുറം ജില്ലയുടെ പട്ടിക മാറ്റിവെച്ചിരിക്കുന്നത്.2023 നവംബർ, ഡിസംബർ മാസങ്ങളിലായാണ് നവകേരള സദസ്സ്‌ നടന്നത്‌. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന്റെ ഭാഗമായി 140 നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച നിർദേശങ്ങളാണ് വിശദമായ പരിശോധിച്ച് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.

ഓരോ ജില്ലകളിലും നടപ്പിലാക്കുന്ന പദ്ധതികളുടെ എണ്ണം
തിരുവനന്തപുരം – 48
കൊല്ലം – 45
പത്തനംതിട്ട – 5
ആലപ്പുഴ – 12
കോട്ടയം – 30
ഇടുക്കി – 28
എറണാംകുളം – 50
തൃശൂർ – 58
പാലക്കാട് – 49
കോഴിക്കോട് – 75
വയനാട് – 5
കണ്ണൂർ – 22
കാസർകോട് – 14

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.