പാമ്പ് മുതലയെ വിഴുങ്ങിയെന്ന വാര്‍ത്തയാണ് ഏറെ വൈറലായത്. ബര്‍മീസ് പൈത്തണ്‍ ഒരു വലിയ മുതലയെയാണ് വിഴുങ്ങിയിരിക്കുകയാണ്. സംഭവം നടന്നിരിക്കുന്നത് അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്. എവര്‍ഗ്ലേഡ്‌സിലെ ദേശീയ പാര്‍ക്കില്‍ നിന്നാണ് 18 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് മുതലയെ കണ്ടെടുത്തത്.
തൊഴിലാളികളാണ് മുതലേ വിഴുങ്ങിയ പാമ്പിനെ കണ്ടെത്തിയത്. അഞ്ചടി നീളമുള്ള മുതല വയറ്റില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് പാമ്പിനെ തല്ലിക്കൊന്നതിന് ശേഷമുള്ള പരിശോധനയിലാണ്. നാട്ടുകാര്‍ക്ക് ഭീഷണിയായി ഫ്‌ളോറിഡയില്‍ ബര്‍മീസ് പൈത്തണുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുകയാണ്. ഈ പ്രദേശത്ത് നിന്ന് 2022ല്‍ മാത്രം നൂറിലധികം ബര്‍മീസ് പൈത്തണുകളെയാണ് പിടികൂടിയത്.
Burmese pythons are considered invasive in the Florida Everglades: they prey upon a variety of mammals, birds, reptiles even alligators of considerable size.
Recently, a 5‑ft alligator was found in the stomach of an 18-ft python by national park workers.pic.twitter.com/jtrtG63CVc
— Massimo (@Rainmaker1973) March 24, 2024
English Summary:The python swallowed the crocodile; The video went viral
You may also like this video