Site iconSite icon Janayugom Online

മഴ ശക്തം; ഇടുക്കി , എറണാകുളം, ആലപ്പുഴ ജില്ലകളിൽ നാശ നഷ്ടം

rain2rain2

സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടം. കൊച്ചിയിലും മൂന്നാറിലും മണ്ണിടിച്ചിൽ ഉണ്ടായി. കുട്ടനാടിന്റെ അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ടുള്ളത്. മൂന്നാർ ന്യൂ കോളനിയിൽ മഴയിൽ രണ്ട വീടുകൾ തകർന്നു. ഒരു വീട് പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. വള്ളി ഗണേശൻ, കാളി അന്നക്കിളി എന്നിവരുടെ വീടുകളാണ് തകർന്നത്മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വീട്ടുകാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നതിനാൽ ആളപായമില്ല

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു, ദേശീയപാതയിലെ ഗ്യാപ് റോഡിനു റോഡിനു സമീപമാണ് മലയിടിഞ്ഞ് റോഡിലേക്ക് വീണത്. മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ അപ്പർ കുട്ടനാട്ട് മേഖലയിൽ വൻ കൃഷി നാശമാണ് ഉണ്ടായത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും മേഖലയിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. കോട്ടയത്ത് പടിഞ്ഞാർ മേഖലയിൽ വെള്ളപ്പൊക്ക ജനങ്ങൾ ഭീഷണി നേരിടുന്നത്. ഇഴജന്തുക്കളുടെ ഭീഷണി കൂടിയാണ്. 

Eng­lish Summary:The rain is heavy; Dam­age loss in Iduk­ki, Ernaku­lam and Alap­puzha districts

You may also like this video

Exit mobile version