ശക്തമായ മഴയെത്തുടർന്ന് കക്കി — ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചു. കാലാവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാൻ സാധ്യതയുള്ളതിനാൽ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീ മീറ്റർ മുതൽ പരമാവധി 60 സെന്റീ മീറ്റർ ഉയർത്തും.
50 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ എന്ന തോതിൽ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂൾ ലെവലിൽ ക്രമപ്പെടുത്തും. ഡാമിൽ നിന്ന് ഉയർന്ന തോതിൽ ജലം പുറത്തേക്ക് ഒഴുകുന്ന സഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളിലായി താമസിക്കുന്ന പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണെന്നും ഏത് സാഹചര്യത്തിലും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

