ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴയെത്തുടര്‍ന്ന് ഓസ്ട്രേലിയ‑ദക്ഷിണാഫ്രിക്ക മത്സരം ടോസ് പോലുമിടാനാകാതെ ഉപേക്ഷിച്ചു. റാവൽപിണ്ടിയിലെ തുടർച്ചയായ ചാറ്റൽ മഴയാണ് തിരിച്ചടിയായത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. 20 ഓവർ മത്സരംപോലും നടത്താനാവാത്ത സാഹചര്യമായതിനാൽ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം പോയിന്റോടെ ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്. ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ഇന്ന് പരസ്പരം ഏറ്റുമുട്ടും. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. സെമിയിലേക്ക് കടക്കാൻ വിജയിക്കുന്നവർക്ക് അടുത്ത എതിരാളിയെ കൂടി തോല്പിക്കേണ്ടിവരും. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും നിലവില്‍ ഓരോ മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ട്.
മഴ മുടക്കി; ഓസ്ട്രേലിയ‑ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

