Site iconSite icon Janayugom Online

ജുലൈ ഏഴ് വരെ മഴ കുറയും

ജൂലൈ ഏഴ് വരെ കേരളത്തിൽ ഈ കാലയളവിൽ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കുറവ് മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരമാണ് അടുത്ത നാലാഴ്ചത്തെ മഴയിൽ സാധാരണ കാലവർഷത്തിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയുമെന്ന് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ ഒരു ജില്ലയിലും കാര്യമായി മഴ ലഭിച്ചില്ല. ഇന്ന് എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേസമയം, അറബിക്കടലിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് കൂടി മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Eng­lish summary;The rain­fall will decrease till July 7

You may also like this video;

Exit mobile version