Site iconSite icon Janayugom Online

രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം

രഞ്ജി ട്രോഫിയില്‍ ഇന്ന് ഫൈനലിന് തുടക്കം. ശക്തരായ മുംബൈയും ടൂര്‍ണമെന്റിലെ കറുത്തകുതിരകളായി കലാശപ്പോരിന് യോഗ്യതനേടിയ മധ്യപ്രദേശുമാണ് ഏറ്റുമുട്ടുക. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. പൃഥ്വി ഷാ നയിക്കുന്ന മുംബൈ ടീമില്‍ യശസ്വി ജയ്സ്വാള്‍, സര്‍ഫറസ് ഖാന്‍, അര്‍മാന്‍ ജാഫര്‍, ധവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേശ്പാണ്ഡെ, ശാംസ് മുലാനി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

ആദിത്യ ശ്രീവാസ്തവ നയിക്കുന്ന മധ്യപ്രദേശ് ടീമില്‍ ഹിമാന്‍ഷു മന്ത്രി, ശുഭം ശര്‍മ്മ, യാഷ് ദുബെ, രജത് പാട്ടിദാര്‍, അക്ഷത് രഘുവംശി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. സെമിഫൈനലില്‍ ബംഗാളിനെ 174 റണ്‍സിന് തോല്പിച്ചാണ് മധ്യപ്രദേശ് ഫൈനലിലെത്തിയത്. ഉത്തര്‍പ്രദേശിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ പിന്‍ബലത്തിലായിരുന്നു മുംബൈ കലാശപ്പോരില്‍ ഇടംനേടിയത്. 

Eng­lish Summary:The Ran­ji Tro­phy final starts today
You may also like this video

Exit mobile version