Site icon Janayugom Online

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതി 2026 വരെ തുടരും: കേന്ദ്രം

നവീകരിച്ച രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതി 2026 മാര്‍ച്ച് 31 വരെ തുടരാന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

രാജ്യത്തെ 2.78 ഗ്രാമീണ ലോക്കല്‍ ബോഡികള്‍ക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പദ്ധതിക്കുള്ള മൊത്തം ചിലവ് 5911 കോടി രൂപയാണ്. ഇതില്‍ 2211 കോടി സംസ്ഥാന വിഹിതവും 3700 കോടി രൂപ കേന്ദ്ര വിഹിതവുമാണ്.

കോള്‍ ബെയറിങ്ങ് ഏരിയാസ് (അക്വിസിഷന്‍ ആന്റ് ഡവലപ്പ്‌മെന്റ്) നിയമ പ്രകാരം ഏറ്റെടുത്ത, കല്‍ക്കരി പൂര്‍ണമായും ഖനനം ചെയ്ത കല്‍ക്കരി പാടങ്ങളും ഖനനത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത കല്‍ക്കരി പാടങ്ങളും ഖനന ഇതര വികസന-അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനുള്ള നയത്തിനും കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി.

വികേന്ദ്രീകൃത ആഭ്യന്തര മലിനജല മാനേജ്‌മെന്റിനായി ജപ്പാനുമായി ധാരണാ പത്രം ഒപ്പു വയ്ക്കുന്നതിനും കാനഡയിലെ മനിതോബ സെക്യൂരിറ്റീസ് കമ്മിഷനും സെബിയും തമ്മിലുള്ള ഉഭയകക്ഷി ധാരണാ പത്രത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

Eng­lish summary;The Rashtriya Gra­ma Swaraj Abhiyan project will con­tin­ue till 2026: Center

You may also like this video;

Exit mobile version