Site icon Janayugom Online

സഹില്‍ പിടിയിലാകാന്‍ കാരണം;പിതാവിനെ ഫോണില്‍ വിളിച്ചതിനു പിന്നാലെയെന്ന് പോലീസ്

പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സഹിലിനെ പിടിയിലാകാന്‍ കാരണം പിതാവിനെ ഫോണില്‍ വിളിച്ചതിനു പിന്നാലെയെന്ന് പോലീസ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയെ കത്തിയും,തലയ്ക്കടിച്ചും കൊലപ്പെടുത്തിയശേഷം ഡല്‍ഹിയില്‍ നിന്ന് കടഞ്ഞുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലേക്കാണ് പോയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഉത്തര്‍പ്രദേശില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് സഹില്‍ രക്ഷപ്പെട്ടത്.

എന്നാല്‍ ഇതിനിടെ പ്രതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നു. ഇതോടെ പോലീസ് മൊബൈല്‍ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇത് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സഹില്‍ ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ ബന്ധുവീട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ഡല്‍ഹിയില്‍നിന്ന് ബസിലാണ് പ്രതി ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.45-ഓടെ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സഹില്‍ 16‑കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഭിത്തിയില്‍ചേര്‍ത്തുനിര്‍ത്തി ഇരുപതിലേറെ തവണ കത്തി കൊണ്ട് കുത്തി.

തലയിലും ചുമലിലും അടക്കമാണ് കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് നിലത്തുവീണ പെണ്‍കുട്ടിയുടെ തലയില്‍ വലിയ കല്ല് കൊണ്ടിട്ട് പ്രതി മരണം ഉറപ്പാക്കി. ഇതിനുശേഷവും നിലത്തുകിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ചവിട്ടുന്നതും കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം.

അടുത്തിടെ ഈ ബന്ധത്തില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. ഇക്കാര്യമറിഞ്ഞതോടെ സഹിലിന് പെണ്‍കുട്ടിയോട് പകയായി. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയും സഹിലും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ പോലീസില്‍ പരാതി നല്‍കുമെന്ന് പെണ്‍കുട്ടി യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനമെടുത്തതെന്നാണ് പോലീസ് പറയുന്നത്. 

Eng­lish Summary:
The rea­son why Sahil, the accused in the case of bru­tal­ly mur­der­ing a 16-year-old girl, was arrest­ed was after call­ing his father on the phone, police said.

You may also like this video:

Exit mobile version