Site iconSite icon Janayugom Online

വന്ദേഭാരതിന് നല്‍കിയ സ്വീകരണം ജനമനസിന്‍റെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി

വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്‍റെ വലിയ പ്രതിഫലമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള വികസനം വരാത്തത് കേന്ദ്ര സര്‍ക്കാരിന്‍റെ നയം കാരണമാണ്. 

പുതിയ സര്‍വീസുകള്‍ അനുവദിക്കില്ല എന്നു പറയുന്നത് കേന്ദ്രത്തിന് പ്രത്യേക മാനസിക സുഖം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.സില്‍വര്‍ ലൈന്‍ സംസ്ഥാന സര്‍ക്കാര്‍മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രം അനുകൂലമായി പ്രതികരിക്കുന്നില്ല.ഒരുകാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
The recep­tion giv­en to Van­deb­harat is a reflec­tion of the pub­lic mind

You may also like this video:

Exit mobile version