Site iconSite icon Janayugom Online

ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ടം ഉദ്ഘാടനവും നാളെ

രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തയ്യാറാക്കിയ ജനകീയ ജലബജറ്റിന്റെ പ്രകാശനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ 94 ഗ്രാമപഞ്ചായത്തുകളിലെ ബജറ്റാണ് തയ്യാറായിരിക്കുന്നത്. ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ജലബജറ്റ് ഏറ്റുവാങ്ങും.

തെരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മറ്റ് വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്തു സംഘടിപ്പിച്ചിട്ടുള്ള ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാൽ വീണ്ടെടുപ്പുകൂടി ഉൾപ്പെടുത്തിയാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി നടത്തിയ ജനകീയ മാപ്പത്തോൺ മാപ്പിങ് സംബന്ധിച്ച പുസ്തക പ്രകാശനവും നടക്കും.

Eng­lish Sum­ma­ry: The release of the water bud­get and the inau­gu­ra­tion of the third phase of ‘Ini Nkaozhukat­te’ tomorrow

You may also like this video

Exit mobile version