Site icon Janayugom Online

നവീകരിച്ച ബാങ്ക് കെട്ടിട ഉദ്ഘാടനം ചെയ്തു

തുറവൂർ വളമംഗലം ബാങ്ക് നമ്പർ 1444 ന്റെ നവീകരിച്ച ബാങ്ക് കെട്ടിടത്തിന്റെയും സ്കൂളിൽ പുതുതായി സ്ഥാപിച്ച സോളാർ പാനലിന്റെയും ഉദ്ഘാടനം നടന്നു. നവീകരിച്ച ബാങ്കിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും സ്കൂളിൽ പുതുതായി സ്ഥാപിച്ച സോളാർ പാനലിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദും നിർവഹിച്ചു. ദലീമ ജോജോ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് വിഷ്ണു സ്വാഗതം പറഞ്ഞു. എ എം ആരിഫ് എംപി, കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, മാരിടൈം ബോർഡ് മെമ്പർ എൻ പി ഷി

ബു, ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ എസ് ജോസി, കെ ദീപു, മോളി രാജേന്ദ്രൻ, പി ലത, എം കെ ഉത്തമൻ, പി എം അജിത് കുമാർ, ടി പി സതീശൻ, പി കെ സാബു, അനിത സോമൻ, എൻ കെ മുരളി, കെ എസ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Exit mobile version