Site iconSite icon Janayugom Online

റിപ്പയറിങ് സ്ഥാപനത്തിന് തീപിടിച്ചു; ഫയര്‍ഫോഴ്‌സ് ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

വിഴിഞ്ഞം പൂങ്കുളം ജംഗ്ഷനില്‍ ഇലക്ട്രിക്കല്‍ റിപ്പയറിങ് സ്ഥാപനത്തിന് തീപിടിച്ചു. പൂങ്കുളം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് എന്നയാളിന്റെ സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക് സാധനങ്ങളിലടക്കം തീ വളരെ വേഗം കത്തിപ്പിടിച്ചതോടെ സമീപത്തുള്ള കടയിലേക്കും വീടുകളിലേക്കും പുക പടരുകയായിരുന്നു. ഇതുമൂലം ആളുകള്‍ക്ക് ശ്വാസതടസം ഉള്‍പ്പടെ അനുഭവപ്പെട്ടു. ഉടന്‍ തന്നെ നാട്ടുകാര്‍ വിഴിഞ്ഞം ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയാകിരുന്നു. തക്കസമയത്ത് ഫയര്‍ഫോഴ്‌സ് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള രണ്ട് സിലണ്ടറുകളും കംപ്രസര്‍ ഉള്‍പ്പടെയുള്ള സാധനങ്ങളും കണക്ഷനുകള്‍ വിച്ഛേദിച്ച് പെട്ടന്ന് തന്നെ എടുത്തുമാറ്റി.

റിപ്പയറിങ്ങിനായി ഇവിടെ എത്തിച്ചിരുന്ന എയര്‍ കണ്ടീഷണര്‍, ഫ്രിഡ്ജ്, ഫ്രീസര്‍ ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. കടയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന വെല്‍ഡിങ് സെറ്റില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Exit mobile version