റിസര്‍വ് ബാങ് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്കില്‍ അടുത്ത രണ്ടുമാസത്തേക്ക് മാറ്റമുണ്ടാകില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂന്ന് ദിവസത്തെ പണ നയ സമിതി സമിതി യോഗത്തിനൊടുവിലാണ് അടുത്ത രണ്ടു മാസത്തേക്കുള്ള പലിശ നിരക്ക് 6.5 ശതമാനായി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍തന്നെ തടുരും. കഴിഞ്ഞ ആറു തവണ ചേർന്ന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം മാത്രമെ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശ നിരക്ക് ആവശ്യമില്ലെന്ന അഭിപ്രായം കഴിഞ്ഞ യോഗത്തിൽ ഉയരുന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.
English Summary: The Reserve Bank of India will keep interest rates unchanged for the next two months
You may also like this video