Site iconSite icon Janayugom Online

സംസ്ഥാനത്തെ ജലസംഭരണികൾ നിറ‍ഞ്ഞു

സംസ്ഥാനത്തെ ജലസംഭരണികളിലെ ആകെ ജലശേഖരം 94 ശതമാനമായി. കഴിഞ്ഞ വർഷം ഇതേസമയം 3628.258 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമുണ്ടായിരുന്നത് ഇത്തവണ 3897.256 ദശലക്ഷം യൂണിറ്റിനുള്ളതായി ഉയർന്നു. അതേസമയം ഈ മാസം 1217.793 ദശലക്ഷം യൂണിറ്റിന് ആവശ്യമായ ജലം സംഭരണികളിലെല്ലാമായി ഒഴുകിയെത്തുമെന്നാണ് കെഎസ്ഇബി കണക്ക്കൂട്ടുന്നത്.

ഇന്നലെ വരെ 376.8 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്ക് പ്രതീക്ഷിച്ച സ്ഥാനത്ത് 471 ദശലക്ഷം യൂണിറ്റിനുള്ള ജലം ഒഴുകിയെത്തി. ഇടുക്കി അണക്കെട്ടിൽ ഡാമിന്റെ സംഭരണ ശേഷിയുടെ 97.01 ശതമാനമാണ് ജലനിരപ്പ്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വീണ്ടും ശക്തമായതോടെ ജലനിരപ്പ് 2400. 50 അടിയായി ഉയർന്നിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.30 അടിയാണ്. പമ്പയിൽ 94 ശതമാനം, ഷോലയാർ 92, ഇടമലയാർ 90, കുണ്ടള 93, മാട്ടുപ്പെട്ടി 89, ആനയിറങ്കൽ 100, പൊന്മുടി 92, നേര്യമംഗലം 89, ലോവർപെരിയാർ 100 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലശേഖരം.

eng­lish sum­ma­ry; The reser­voirs in the state were full

you may also like this video;

Exit mobile version