Site iconSite icon Janayugom Online

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വസതി നീതിന്യായ രംഗത്തെ പഠന ഗവേഷണ കേന്ദ്രമാകും

കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതി ‘സദ്ഗമയ’ സർക്കാർ ഏറ്റെടുക്കുന്നു. നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നതിനാണ് കൃഷ്ണയ്യരുടെ വസതി സർക്കാർ ഏറ്റെടുക്കുന്നത്.
ഇതിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. സദ്ഗമയ വിൽക്കാൻ പോകുന്നുവെന്ന വാർത്തകളെത്തുടർന്ന് നിയമമന്ത്രി പി. രാജീവാണ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വസതി സർക്കാർ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. കൃഷ്ണയ്യർക്ക് ഉചിതമായ ഒരു സ്മാരകം പണിയണമെന്ന കാര്യം നേരത്തെ തന്നെ സർക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നുവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

Eng­lish sum­ma­ry; The res­i­dence of Jus­tice VR Krish­na Iyer will be a study and research cen­ter in the field of justice

You may also like this video;

Exit mobile version