Site iconSite icon Janayugom Online

പുതുക്കിയ ഓട്ടോ, ടാക്സി, ബസ് നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

auto taxiauto taxi

പുതുക്കിയ ഓട്ടോ, ടാക്സ്, ബസ് നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല.
മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

കണ്‍സഷന്‍ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: The revised auto, taxi and bus fares will come into effect from May 1

You may like this video also

Exit mobile version