Site iconSite icon Janayugom Online

റോഡ് ഷോ ഇനിയില്ല; വിജയ്‌യുടെ പ്രചാരണത്തിന് ഹെലികോപ്റ്റർ വാങ്ങാനൊരുങ്ങി ടിവികെ, നേതാക്കൾക്ക് ആശങ്ക

കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെ, പാർട്ടി പ്രചാരണത്തിന് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ വിജയ്. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽനിന്ന് നാല് ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ടിവികെയുടെ പദ്ധതി. 

സമ്മേളന വേദികൾക്ക് സമീപം ഹെലിപാഡുകൾ തയ്യാറാക്കും. സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപ് മാത്രമേ വിജയ് ഹെലികോപ്റ്ററിൽ എത്തുകയുള്ളൂ. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്റ്ററുകളിലുള്ള പ്രചാരണം വിജയകരമായിരുന്നു എന്നതും ഈ നീക്കത്തിന് കാരണമായി. എന്നാൽ, ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്ക ചില പാർട്ടി നേതാക്കൾക്കുണ്ട്.

Exit mobile version