കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ ലാലൂര്‍ തോട്ടില്‍ പാറക്കല്ല് വീണ് നീരോഴുക്ക് തടസ്സപ്പെടുന്നു. ഒരു വശം കരഭൂമിയും, മറുവശത്ത് നെല്‍വയലും ആയിട്ടുള്ള തോട്ടിലേക്ക് കരഭാഗത്തു നിന്ന് 2022ലെ മഴക്കാലത്ത് വലിയ ചെങ്കല്ല് പാറ മറിഞ്ഞു വീണുവേനൽക്കാലത്തുപോലും വെള്ളമുള്ള തോട്ടിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന പാറ പൊട്ടിച്ചുമാറ്റാത്തതിനാൽ മഴക്കാലത്ത് വെള്ളം വയലിലേക്ക് കവിഞ്ഞൊഴുകി കൃഷി നശിച്ചുപോവുന്നതിനാൽ കർഷകർ കൃഷിയിറക്കാൻ മടിക്കുന്നു.
കഴിഞ്ഞവർഷം പാറ പൊട്ടിച്ചുനീക്കുന്നതിനു തുക അനുവദിച്ചിരുന്നെന്നും എന്നാൽ പാറയുടെ ചെറിയൊരുഭാഗം ഇളക്കിമാറ്റുകയാണുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ഇനിയും കല്ല് മാറ്റാത്തപക്ഷം വയലിൽ സ്ഥിരമായി കൃഷിയിറക്കുന്ന കർഷകർക്ക് അത് വലിയ പ്രയാസമുണ്ടാക്കും.

